മുട്ടിൽ മരംമുറി; പ്രതികളെ സഹായിച്ച സെക്ഷൻ ഓഫിസറെ സസ്‌പെൻഡ്‌ ചെയ്‌തു

By News Desk, Malabar News
Wood-Smuggling General Hospital
Representational Image
Ajwa Travels

വയനാട്: മുട്ടിൽ മരംമുറി സമയത്ത് ഫോറസ്‌റ്റ് സെക്ഷൻ ഓഫിസറായിരുന്ന ബിപി രാജുവിനെ സസ്‌പെൻഡ്‌ ചെയ്‌തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡികെ വിനോദ് കുമാറാണ് ഉത്തരവിറക്കിയത്.

റെയിഞ്ച് ഫോറസ്‌റ്റ് ഓഫിസറുടെ നിർദ്ദേശങ്ങൾ പാലിച്ചില്ല, പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ കണ്ടെത്തിയത്. ബിപി രാജുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്ന് ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ റിപ്പോർട്ടിൽ പറയുന്നുണ്ട്.

64 തവണ പ്രതി റോജി അഗസ്‌റ്റിനുമായി ബിപി രാജു ഫോണിൽ സംസാരിച്ചു. 42 തവണ ആന്റോ അഗസ്‌റ്റിനുമായും ഫോണിൽ സംസാരിച്ചു. പ്രതികൾ ഈട്ടി തടികൾ പെരുമ്പാവൂരിലേക്ക് കടത്തിയ ദിവസം രാത്രി ദീർഘ നേരം ആന്റോ അഗസ്‌റ്റിനുമായി ഉദ്യോഗസ്‌ഥൻ ഫോണിൽ സംസാരിച്ചതായും കണ്ടെത്തി. ഇതേ തുടർന്നാണ് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്‌തത്‌.

National News: കോവിഡിനെതിരെ നേസൽ വാക്‌സിൻ; ആദ്യഘട്ട പരീക്ഷണം വിജയകരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE