നാനിയും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ദസറ’. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംവിധായകൻ സുകുമാർ, തിരുമല കിഷോർ, വേണു ഉഡുഗുള, ശരത് മാണ്ഡവ എന്നിവർ പൂജാ ചടങ്ങിൽ അതിഥികളായെത്തി. സംവിധായകൻ ശ്രീകാന്തിന്റെ അച്ഛൻ ചന്ദ്രയ്യ ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചു. നാനിയും കീർത്തി സുരേഷും ആദ്യ ക്ളാപ്പടിച്ചു. തിരുമല കിഷോർ, സുധാകർ ചെറുകുരി, ശ്രീകാന്ത് ഒഡേല എന്നിവർ ചിത്രത്തിന്റെ തിരക്കഥ ടീമിന് കൈമാറി.
പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആക്ഷൻ പ്രാധാന്യമുള്ള മാസ് കഥാപാത്രത്തെയാണ് ചിത്രത്തിൽ നാനി അവതരിപ്പിക്കുന്നത്.
ശ്രീ ലക്ഷ്‌മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂറി നിർമിക്കുന്ന ഈ ചിത്രത്തിൽ സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സത്യൻ സൂര്യൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്. നവിൻ നൂലിയാണ് എഡിറ്റർ. 2022 മാർച്ചിൽ ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണം ആരംഭിക്കും.
Most Read: വിവാഹേതര ബന്ധം ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; ഗുജറാത്ത് ഹൈക്കോടതി