‘നാരായണീന്റെ മൂന്നാൺമക്കൾ’ ചിത്രീകരണം തുടങ്ങി; തികഞ്ഞ ഒരു ഫാമിലി ഡ്രാമ

നാരായണിയുടെയും അവരുടെ മൂന്ന് ആൺമക്കളുടെയും കഥ പറയുന്ന സിനിമയാണിത്. ഒരു തികഞ്ഞ ഫാമിലി ഡ്രാമ. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാരായണിയായി സരസ ബാലുശ്ശേരിയും അവരുടെ മൂന്ന് ആൺമക്കളായി ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരും എത്തുന്നു

By Trainee Reporter, Malabar News
entertainment
Ajwa Travels

ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാൺമക്കൾ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, ഒരു ഫാമിലി കോമഡി എന്റർടെയ്‌നർ ആയിട്ടാണ് ഒരുങ്ങുന്നത്.

ജെമിനി പുഷ്‌കൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെമിനി പുഷ്‍കൻ ആണ് ചിത്രം നിർമിക്കുന്നത്. ഇന്നലെ രാവിലെ ചിത്രത്തിന്റെ പൂജാ കർമങ്ങൾ നടന്നു. പിന്നാലെ ഷൂട്ടിങ്ങും ആരംഭിച്ചു. കോഴിക്കോടും കൊയിലാണ്ടിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മൂന്ന് ദിവസത്തെ ഷൂട്ടിങ് ലണ്ടനിലും നടക്കും.

നാരായണിയുടെയും അവരുടെ മൂന്ന് ആൺമക്കളുടെയും കഥ പറയുന്ന സിനിമയാണിത്. ഒരു തികഞ്ഞ ഫാമിലി ഡ്രാമ. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാരായണിയായി സരസ ബാലുശ്ശേരിയും അവരുടെ മൂന്ന് ആൺമക്കളായി ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരും എത്തുന്നു.

സജിത മഠത്തിൽ, ഷെല്ലി, ഗാർഗി അനന്തൻ, തോമസ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപ്പു പ്രഭാകറാണ് ഛായാഗ്രാഹകൻ. ജ്യോതി സ്വരൂപ് പാണ്ഡെ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.

കലാസംവിധാനം സെബിൻ തോമസ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, കോസ്‌റ്റ്യൂം ധന്യ ബാലകൃഷ്‌ണൻ, ചീഫ് അസോസോയേറ്റ് ഡയറക്‌ടർ സുകു ദാമോദർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസ്‌ലം പുല്ലേപ്പടി, പിആർഒ വാഴൂർ ജോസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Most Read: തവാങ് സംഘർഷം; സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല-നിരീക്ഷണം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE