ജില്ലയിലെ 4 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ അംഗീകാരം

By Staff Reporter, Malabar News
MALABARNEWS-FAMILYHEALTH
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ അംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് അംഗീകാരമാണ് ഇവക്ക് ലഭിച്ചത്. ഉദയഗിരി (94 ശതമാനം പോയിന്റ്), പുളിങ്ങോം(90), ചെറുകുന്ന് തറ(88), ആറളംഫാം(84) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ബഹുമതിക്ക് അര്‍ഹമായത്.

സെപ്റ്റംബര്‍ മാസത്തില്‍ ഇതിനായുള്ള പരിശോധനകള്‍ എല്ലാം തന്നെ പൂര്‍ത്തിയതാണ്. കേരളത്തില്‍ നിന്നും എട്ടു സ്‌ഥാപനങ്ങളാണ് പുതുതായി ദേശീയ അംഗീകാരം നേടിയത്. ഇതില്‍ നാലും കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്.

ആകെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഇതുവരെ ജില്ലയില്‍ നിന്നും ബഹുമതി നേടിയത്. ഇതിനുപുറമെ കല്യാശേരി, മുണ്ടേരി, ചിറക്കല്‍, പട്ടുവം, ന്യൂമാഹി, പൊറോറ, എരമം-കുറ്റൂര്‍, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ദേശീയ അസസ്‌മെന്റിനായി കാത്തിരിക്കുകയാണ്. വൈകാതെ ഇവയുടെ പരിശോധനകളും പൂര്‍ത്തിയാവും.

ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ളിനിക്കല്‍ സേവനങ്ങള്‍, രോഗീസൗഹൃദം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ-ശിശു ആരോഗ്യം, ജീവിത ശൈലീരോഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്‌പ് സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ അടിസ്‌ഥാനമാക്കി 3500 പോയിന്റുകള്‍ വിലയിരുത്തിയാണ് ദേശീയ ഗുണമേന്‍മ അംഗീകാരം നല്‍കുന്നത്.

Read Also: സ്വര്‍ണം കടത്തല്‍ പാളി; പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE