എൻഡിഎ എന്നാൽ നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തെ പരിഹസിച്ച് തരൂർ

By Desk Reporter, Malabar News
Shashi Tharoor tries to 'warn' Elon Musk
Ajwa Travels

ന്യൂ ഡെൽഹി: കുടിയേറ്റ തൊഴിലാളികളുടെ മരണം മുതൽ കർഷക ആത്മഹത്യകൾ വരെയുള്ള നിരവധി വിഷയങ്ങളിൽ രേഖകളില്ലെന്ന മറുപടി പാർലമെന്റിൽ ആവർത്തിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. എൻഡിഎ എന്നാൽ നോ ഡാറ്റ അവൈലബിൾ എന്നാണെന്ന് തരൂർ ട്വീറ്റ് ചെയ്‌തു.

കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഡാറ്റ ഇല്ല, കർഷക ആത്മഹത്യകളെക്കുറിച്ച് ഡാറ്റയില്ല, ധനസ്ഥിതി സംബന്ധിച്ച് തെറ്റായ വിവരങ്ങൾ, കോവിഡ് മരണങ്ങളെക്കുറിച്ചുള്ള സംശയാസ്‌പദമായ ഡാറ്റ, ജിഡിപി വളർച്ചയെക്കുറിച്ച് അവ്യക്തമായ ഡാറ്റ – ഈ സർക്കാർ ‘എൻ‌ഡി‌എ’ എന്ന പദത്തിന് ഒരു പുതിയ അർത്ഥം നൽകുന്നു!“- തരൂർ ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ കാർട്ടൂണിനൊപ്പമാണ് തരൂരിന്റെ ട്വീറ്റ്.

പാർലമെന്റിൽ കർഷകരുടെ ആത്മഹത്യ, ലോക്ഡൗണിനിടെ എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചു?, കോവിഡ് പ്രതിസന്ധിയിൽ എത്രപേർക്ക് തൊഴിൽ നഷ്ടമായി?, എത്ര അനധികൃത കുടിയേറ്റക്കാർ രാജ്യത്തുണ്ട്? കോവിഡ് ബാധിച്ച് രാജ്യത്ത് എത്ര ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മരിച്ചു?, രാജ്യത്ത് എത്ര പ്ലാസ്മ ബാങ്കുകൾ ഉണ്ട്? എന്നീ ചോദ്യങ്ങൾക്കാണ് കേന്ദ്ര സർക്കാർ വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടി നൽകിയത്. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Also Read:  പുറത്താക്കപ്പെട്ട എംപിമാർക്ക് ഐക്യദാർഢ്യം; നിരാഹാര സമരം പ്രഖ്യാപിച്ച് ശരദ് പവാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE