പുറത്താക്കപ്പെട്ട എംപിമാർക്ക് ഐക്യദാർഢ്യം; നിരാഹാര സമരം പ്രഖ്യാപിച്ച് ശരദ് പവാർ

By News Desk, Malabar News
sharad pawar observing fast
Sharad Pawar
Ajwa Travels

ന്യൂഡെൽഹി: കാർഷിക ബിൽ പാസാക്കിയതിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്‌ത പ്രതിപക്ഷ എംപിമാർക്ക് പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പുറത്താക്കപ്പെട്ട എട്ട് സഭാംഗങ്ങൾക്ക് വേണ്ടി ഇന്ന് നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കാർഷിക ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെടുപ്പില്ലാതെ ബിൽ പാസാക്കിയ നടപടിയെ പവാർ രൂക്ഷമായി വിമർശിച്ചു. രാജ്യസഭയിൽ ഈ രീതിയിൽ ഒരു ബിൽ പാസാക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബില്ലുകൾ എത്രയും പെട്ടെന്ന് പാസാക്കണം എന്നതാണ് സർക്കാരിന്റെ ആവശ്യം. പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ഉന്നയിക്കാനുള്ള അവസരം കൊടുത്തിരുന്നില്ല. ചർച്ചകൾ ഒന്നും വേണ്ട എന്ന രീതിയിലാണ് അവർ ബിൽ പാസാക്കിയത്. അഭിപ്രായം രേഖപ്പെടുത്തിയ അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. രാജ്യസഭാ ഉപാധ്യക്ഷൻ നിയമങ്ങൾക്ക് മുൻഗണന നൽകിയില്ല’- ശരദ് പവാർ പറഞ്ഞു.

Related News: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

രാഷ്ട്രീയ എതിരാളികളെ നേരിടാൻ നികുതി നോട്ടീസ് അയക്കുക എന്ന അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന വിമർശനവും അദ്ദേഹം മുന്നോട്ട് വെച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസി പി എംപിയായ സുപ്രിയ സുലെ എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE