വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം

By Team Member, Malabar News
Murder Case Against KSRTC Driver In Vellappara Accident

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. അപകടത്തിൽ മരിച്ച ആദർശിന്റെ പിതാവാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. നടന്നത് കൊലപാതകം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. എന്നാൽ ഇത് കൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും, എല്ലാ ആനുകൂല്യങ്ങളും തടഞ്ഞുകൊണ്ട് ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നുമാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. ബസ് ഡ്രൈവറുമായി ആദർശ് തർക്കിച്ചിരുന്നതായി ചില യാത്രക്കാർ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണോ അപകടം എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്.

ഈ മാസം 7ആം തീയതിയാണ് കെഎസ്ആർടിസി ബസ് ഇടിച്ച് ആദർശും, സബിത്തും മരണപ്പെട്ടത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ചാണ് അപകടം. കെഎസ്ആർടിസി ഡ്രൈവർ മനപ്പൂർവ്വം അപകടമുണ്ടാക്കിയതായി സംശയിക്കുന്നതായി അപകടത്തിൽ മരിച്ച സബിത്തിന്റെ സഹോദരൻ കെ ശരതും മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്‌തമായത്. ഈ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് കെഎസ്ആർടിസി വടക്കാഞ്ചേരി ഓപ്പറേറ്റിം​ഗ് സെന്ററിലെ ഡ്രൈവറായ സിഎൽ ഔസേപ്പിനെ സസ്‌പെൻഡ്‌ ചെയ്‌തത്.

Read also: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരിച്ചതിൽ ദുരൂഹത; അന്വേഷണം ഊർജിതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE