കേരള പോലീസിൽ പുതിയ ബറ്റാലിയൻ; നാനൂറോളം തസ്‌തികകളിൽ നിയമനം

By News Desk, Malabar News
New battalion to be formed in Kerala Police; Appointment in about four hundred posts
Representational Image
Ajwa Travels

തിരുവനന്തപുരം: നാനൂറോളം പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോലീസ്, വിദ്യാഭ്യാസം, കാംകോ (Kerala Agro Machinery Corporation Limited) എന്നിവിടങ്ങളിൽ ആയിരിക്കും പുതിയ തസ്‌തികകൾ. കാംകോയിൽ ലാസ്‌റ്റ് ഗ്രേഡ് ഉൾപ്പടെ മുപ്പതോളം തസ്‌തികകൾ സൃഷ്‌ടിക്കുമെന്നാണ് വിവരം.

35 വർഷത്തിന് ശേഷം കേരള പോലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കാനും മന്ത്രിസഭയിൽ തീരുമാനമായി. ഈ വിഭാഗത്തിൽ 135 തസ്‌തികകൾ രൂപീകരിക്കും. കൂടാതെ, ഐടി ജീവനക്കാർക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തും.

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 84 കായിക താരങ്ങൾക്ക് നിയമനം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രതിഷേധിച്ച ദേശീയ ഗെയിംസ് ജേതാക്കൾ അടക്കമുള്ളവർക്ക് നിയമനം നൽകുമെന്നാണ് റിപ്പോർട്.

Also Read: വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE