കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി നവജാത ശിശുവിന് ദാരുണാന്ത്യം; ഡോക്‌ടർക്കെതിരെ കുടുംബം

By News Desk, Malabar News
a one and a half year old girl drowned to death
Representational Image
Ajwa Travels

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്‌ടർക്കെതിരെ ആരോപണവുമായി കുടുംബം. ഡോക്‌ടറുടെ അനാസ്‌ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കാട്ടി കുഞ്ഞിന്റെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.

മുൻപ് ചെയ്‌ത സ്‌കാനിങ്ങിൽ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലാരുന്നു. അക്കാര്യം പിന്നീട് ഡോക്‌ടർ പരിശോധിച്ചില്ല. രണ്ടുതവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയൻ ആവശ്യപ്പെട്ടെങ്കിലും ഡോക്‌ടർ സമ്മതിക്കില്ലെന്നും കുടുംബം ആരോപിക്കുന്നു. യുവതിയെ ചികിൽസിച്ച ഗൈനക്കോളജി വിഭാഗം ഡോക്‌ടർ പ്രീജക്ക് എതിരെ പരാതി നൽകി.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് കുട്ടി മരിച്ചത്. ശ്വാസതടസത്തെ തുടർന്നായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്, ഡോക്‌ടർക്കെതിരെ കുടുംബം തലശേരി പോലീസിൽ പരാതി നൽകി.

Most Read: കന്യാസ്‌ത്രീ മഠത്തിൽ പെൺകുട്ടികൾക്ക് മദ്യം നൽകി പീഡനം; മൂന്ന് പേർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE