വനിതാ ഹോസ്‌റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം; യുവാവ് പിടിയിൽ

By Trainee Reporter, Malabar News
kannur news
Reprsentational Image

കണ്ണൂർ: വനിതാ ഹോസ്‌റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പോലീസ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് ചിറവക്ക് സ്വദേശി പിഎം സുനിലിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ വൈകിട്ടോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ ഏറെക്കാലമായി പരിയാരം ഗവ.മെഡിക്കൽ കോളേജിലെ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികളെ ശല്യം ചെയ്‌ത്‌ വരികയായിരുന്നു.

കഴിഞ്ഞ മാസം ഹോസ്‌റ്റലിലെ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പരിയാരം പോലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് ഹോസ്‌റ്റൽ പരിസരത്ത് സുരക്ഷ വർധിപ്പിക്കുന്നതിനായി അധികൃതർ സിസിടിവികളും, തെരുവു വിളക്കുകളും സ്‌ഥാപിച്ചു. ഹോസ്‌റ്റലിന് സമീപം പോലീസ് പട്രോളിംഗ് ശക്‌തമാക്കുകയും ചെയ്‌തു. ഹോസ്‌റ്റലിന്റെ പരിസരങ്ങളിൽ സ്‌ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്. തുടർന്നാണ് അറസ്‌റ്റ് നടന്നത്.

Read Also: കേരളം കോവിഡ് വാക്‌സിനേഷനിൽ ബഹുദൂരം പിന്നിലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE