മറുനാടൻ പാൽ വ്യാപകമാവുന്നു; ക്ഷീരകർഷകർ പ്രതിഷേധിച്ചു

By Staff Reporter, Malabar News
MALABARNEWS-MILK
Representational Image
Ajwa Travels

മാനന്തവാടി: ജില്ലയിൽ ഗുണനിലവാരം കുറഞ്ഞ മറുനാടൻ പാൽ വിൽപ്പന നടത്തുന്നതിന് എതിരെ ക്ഷീരകർഷകർ പ്രതിഷേധിച്ചു. ക്ഷീര സംഘം ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. പലയിടത്തും നാടൻ പാലെന്ന വ്യാജേനയാണ് അന്യനാട്ടിൽ നിന്നും കൊണ്ടുവരുന്ന പാൽ വിൽപ്പന നടത്തുന്നത്.

യാതൊരുവിധ സുരക്ഷാ പരിശോധനയും കൂടാതെയാണ് വിൽപ്പന നടത്തുന്നതെന്ന് ക്ഷീരകർഷകർ പറയുന്നു. നാടൻ പാലെന്ന പേരിൽ അന്യനാട്ടിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നത് തടയുക, പാലിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുക എന്നിവയാണ് ക്ഷീര കർഷക കൂട്ടായ്‌മകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.

മാനന്തവാടി ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ നടന്ന പരിപാടി പ്രസിഡണ്ട് പിടി ബിജു ഉൽഘാടനം ചെയ്‌തു. പുൽപ്പള്ളിയിലും കൽപ്പറ്റയിലും സമാനമായ പ്രതിഷേധ പരിപാടികൾ നടന്നു.

ക്ഷീരകർഷക കൂട്ടായ്‌മകളും സഹകരണ സംഘം ജീവനക്കാരും സംയുക്‌തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അമ്പലവയൽ, വെള്ളമുണ്ട, വരദൂർ, വൈത്തിരി എന്നിവിടങ്ങളിലും പരിപാടികൾ നടന്നിരുന്നു.

Read Also: പൊതുകിണർ ഉപയോഗിക്കുന്നത് തടഞ്ഞു; പ്രതിഷേധവുമായി പട്ടികജാതി കുടുംബങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE