ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്‌ഥാന്‍ പ്രകോപനപരമായ നീക്കം തുടരുന്നു. കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാക് യുദ്ധവിമാനം കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതിര്‍ത്തികളില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ യുദ്ധവിമാനങ്ങള്‍ പറക്കാന്‍ പാടില്ല എന്നതാണ് അന്താരാഷ്‌ട്ര നിയമം എന്നിരിക്കെ പാകിസ്‌ഥാന്‍ നിയമ ലംഘനം നടത്തിയതായി പ്രതിരോധ വക്‌താവ് പറഞ്ഞു.
ഇതാദ്യമായല്ല പാകിസ്‌ഥാന്‍ സൈന്യത്തില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടാവുന്നത്. ഈയടുത്ത കാലത്ത് ഇവിടെ പാക് നിര്‍മ്മിത ഡ്രോണുകള്‍ കണ്ടെത്തിയിരുന്നതായി സൈനിക വൃത്തങ്ങള്‍ വ്യക്‌തമാക്കി.
ഇക്കഴിഞ്ഞ വെളളിയാഴ്‌ച രജൗരി ജില്ലയിലെ സുന്ദര്‍ബന്‍ മേഖലയില്‍ പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യ ഇതിനെതിരെ ശക്‌തമായ തിരിച്ചടിയും നല്‍കിയിരുന്നു. കൂടാതെ വ്യാഴാഴ്‌ചയുണ്ടായ വെടിവെപ്പില്‍ സേനയിലെ സുബേദാറായ സ്വതന്ത്രസിംഗ് വീരമൃത്യു വരിച്ചു. അതേസമയം കശ്‌മീരിലെ നഗ്രോതയില്‍ നടന്ന ഭീകര ആക്രമണത്തില്‍ പങ്കെടുത്ത നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്‌തിരുന്നു.
Read Also: കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍