പാലക്കാട്: ജില്ലയിലെ പുതുനഗരത്ത് പ്ളാസ്‌റ്റിക് ഗോഡൗണിൽ തീപിടുത്തം. പ്ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്. കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു വനിതാ ജീവനക്കാരെ രക്ഷപ്പെടുത്തി. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് ആണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
അതിനിടെ തീപിടുത്തമുണ്ടായ സ്‌ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആരോപിച്ചു. കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നു എന്നാണ് ആരോപണം. സ്‌ഥലം കയ്യേറിയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് എസ് ഹംസത്ത് ആരോപിച്ചു.
Most Read: പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ