മാസായി പവൻ കല്യാൺ; ആക്ഷൻ ചിത്രം ‘ഹരി ഹര വീര മല്ലു’വിന്റെ ദൃശ്യങ്ങൾ പുറത്ത്

By News Desk, Malabar News
Ajwa Travels

തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ നായകനാകുന്ന ആക്ഷൻ ചിത്രമാണ് ഹരി ഹര വീര മല്ലു. കൃഷ്‍ ജഗര്‍ലമുഡി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. പവൻ കല്യാണിന്റെ ജൻമദിനത്തോട് അനുബന്ധിച്ചാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും എന്ന സൂചനയാണ് ദൃശ്യങ്ങളിലൂടെ ലഭിക്കുന്നത്. നിധി അഗര്‍വാളാണ് ചിത്രത്തിലെ നായിക. ജ്ഞാന ശേഖര്‍ വി എസ് ഛായാഗ്രാഹണം നിർവഹിക്കുന്നു. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം. എ ദയകര്‍ റാവു, എ എം രത്‍നം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

‘ഭീംല നായക്’ എന്ന ചിത്രമാണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു ‘ഭീംല നായക്’. ‘ഭീംല നായക്’ എന്ന ചിത്രം സംവിധാനം ചെയ്‌തത്‌ സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ ‘അയ്യപ്പന്‍ നായര്‍’ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‌ത ‘അയ്യപ്പനും കോശി’യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

Most Read: ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു; വെല്ലുവിളികൾക്കുള്ള ഉത്തരമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE