സ്വകാര്യ കമ്പനികൾക്ക് വാഹന വിവരശേഖരണ അനുമതി; കേന്ദ്രത്തിന് ലഭിച്ചത് 111 കോടി

By Staff Reporter, Malabar News
cars-india
Representational Image
Ajwa Travels

ന്യൂഡെൽഹി: സ്വകാര്യ കമ്പനികൾക്ക് രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയതിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ചത് 111 കോടിയുടെ അധിക വരുമാനമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. പാർലമെന്റിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്രസർക്കാരിന്റെ വാഹൻ,​ സാരഥി എന്നീ സോഫ്റ്റ്‌വെയറുകളിൽ നിന്നുമുള്ള വിവരശേഖരണത്തിന്റെ അനുമതിയാണ് സ്വകാര്യ കമ്പനികൾക്ക് നൽകിയത്.

മെഴ്‌സിഡസ് ബെൻസ്,​ ബിഎംഡബ്ളിയു,​ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്,​ ആക്‌സിസ് ബാങ്ക്,​ എൽ ആൻഡ് ടി എന്നീ സ്വകാര്യ ഭീമൻമാർക്കാണ് ഡാറ്റ ശേഖരിക്കാൻ അനുവാദം നൽകിയത്. 1,​11,​38,​79,​757 കോടിയുടെ വരുമാനമാണ് ഇതിലൂടെ സർക്കിന് ലഭിച്ചത്.

ഡാറ്റ ഷെയറിംഗ് പോളിസിയുമായി ബന്ധപ്പെട്ട് 2019ൽ കേന്ദ്രം നിയമഭേഗതി കൊണ്ടു വന്നിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി 2020 ജൂണിൽ നയം പിൻവലിക്കുകയായിരുന്നു. ഒരു വർഷത്തേക്കാണ് പ്രസ്‌തുത കമ്പനികൾക്ക് വിവരശേഖരണം നടത്താൻ കഴിയുക.

Read Also: കർഷക സമരത്തിനിടെ അറസ്‌റ്റിലായ നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE