ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പോക്കോ X3 സെപ്റ്റംബര്‍ 22ന് എത്തുന്നു

By Staff Reporter, Malabar News
technology image_malabar news
Ajwa Travels

ആഗോള തലത്തില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കി പോക്കോ. ലോക വിപണിയില്‍ പോക്കോ X3 എന്ന പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 22ന് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.

64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറകളിലാണ് ഈ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ഫോണുകളുടെ വിപണിയിലെ വില €199 ആണ്. ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ ഏകദേശം 17500 രൂപക്ക് അടുത്തുവരും ഇതിന്റെ വില.

മികച്ച ഫീച്ചറുകളാണ് പോക്കോയുടെ X3 സ്‌മാര്‍ട്ട് ഫോണില്‍ ഒരുക്കിയിരിക്കുന്നത്.

പോക്കോ X3യുടെ പ്രധാന ഫീച്ചറുകള്‍:

6.67 ഇഞ്ചിന്റെ ഫുള്‍ എച്ച് ഡി ഡിസ്പ്ലേയിലാണ് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത്. അതുപോലെ തന്നെ 2400 x 1080 പിക്‌സല്‍ റെസലൂഷനും ഈ സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട്. പഞ്ച് ഹോള്‍ ഡിസ്പ്ലേയും 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും പൊക്കോയുടെ ഈ പുതിയ സ്‌മാര്‍ട്ട് ഫോണുകളില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

പോക്കോയുടെ X2 സ്മാര്‍ട്ട് ഫോണുകളിലേത് പോലെ തന്നെ ഈ സ്‌മാര്‍ട്ട് ഫോണുകള്‍ക്കും 64 മെഗാപിക്‌സലിന്റെ ക്വാഡ് ക്യാമറകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. 64 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുകള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു. അതുപോലെ ഈ സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് 5,160mAh ബാറ്ററി ലൈഫും ലഭിക്കുന്നുണ്ട്. കൂടാതെ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 732G പ്രോസ്സസറുകളിലാണ് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തുക.

Entertainment News: ആദ്യ ഗാനം ഭാര്യയെ കൊണ്ട് പാടിച്ച് വിനീത് ശ്രീനിവാസന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE