കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, അവരുടെ ശബ്ദം അവ​ഗണിക്കരുത്; കേന്ദ്രത്തിനെതിരെ പ്രിയങ്ക ​ഗാന്ധി

By Desk Reporter, Malabar News
priyanka gandhi against jee,neet_2020 Aug 28
Ajwa Travels

ന്യൂഡൽഹി: ജെഇഇ – നീറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി ട്വിറ്റ് ചെയ്തു.

കൊറോണ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജെഇഇ – നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഈ കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. വിദ്യാർത്ഥികളുടെ ആശങ്കകളെ ​ഗൗരവത്തോടെ കാണേണ്ടതുണ്ട്, ധാർഷ്ട്യത്തോടെയും രാഷ്ട്രീയമായും അല്ല അവയെ സമീപിക്കേണ്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

“ചില കാര്യങ്ങളെങ്കിലും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. ജെഇഇ – നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ശബ്ദം സർക്കാരിന് അവഗണിക്കാൻ കഴിയില്ല. കുട്ടികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. രോ​ഗ വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ രീതിയിൽ അവരെ അണുബാധക്ക് വിധേയമാക്കുന്നത് ശരിയാണോ? അവരും നമ്മുടെ കുട്ടികളല്ലേ?”- പ്രിയങ്ക ചോദിച്ചു.

അതേസമയം, ജെഇഇ, നീറ്റ് പരീക്ഷക്ക് അനുമതി നൽകിയ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങൾ രം​ഗത്തെത്തി. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ. ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഈ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗം ചേർന്നിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമാകുന്ന ഘട്ടത്തിൽ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും യോ​ഗത്തിൽ ഉയർന്നു വന്നത്.

സെപ്റ്റംബർ 1 മുതൽ 6 വരെയാണ് ജെഇഇ പരീക്ഷ നടത്തുക. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 25 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷക്കെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE