ലഹരിക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യം; എസ്‌വൈഎസ്‍

വിവിധ രൂപത്തിലുള്ള അപകടകരമായ മയക്കുമരുന്നുകളുടെ ഉപഭോഗം കേരളത്തിൽ വിദ്യാര്‍ഥികളിൽ പോലും വ്യാപിച്ചിരിക്കുന്നു. ലഹരിയിൽ നടത്തുന്ന കൊലപാതകങ്ങളും ബലാൽസംഗങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് എസ്‌വൈഎസ്‍ സംസ്‌ഥാന വ്യാപകമായി പ്രതിരോധം ഉയർത്തുന്നത്.

By Central Desk, Malabar News
Public defense against drug addiction is essential; SYS
Ajwa Travels

മലപ്പുറം: ലഹരി വ്യാപനം ശക്‌തമായ സാഹചര്യത്തിൽ വിപുലമായ കർമപദ്ധതികൾ ഉൾപ്പെടുന്ന ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി എം അബൂബക്കർ മാസ്‌റ്റർ പറഞ്ഞു.

ലഹരിക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കണെമന്നും ഈ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ലഹരി മാഫിയക്കെതിരെ ശിക്ഷാ നടപടികൾ ശക്‌തമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

നേരിന് കാവലാളാവുക എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലയുടെ അംഗത്വ ക്യാംപയിനുമായി ബന്ധപ്പെട്ട ശിൽപശാല ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകായായിരുന്നു അബൂബക്കർ മാസ്‌റ്റർ. ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ച പരിപാടി വണ്ടൂർ അൽ ഫുർഖാൻ കാമ്പസിലാണ് നടന്നത്.

സോൺ ഭാരവാഹികൾ, ആർഡി അംഗങ്ങൾ എന്നിവരാണ് ശിൽപശാലയിൽ സംബന്ധിച്ചത്. ജനറൽ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ്, സികെ ശക്കീർ എന്നിവർ വിഷയാവതരണം നടത്തി. ഭാരവാഹികളായ അബ്‌ദുറഹീം കരുവള്ളി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സികെ ശകീര്‍ അരിമ്പ്ര, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട് എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.

Most Read: ‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE