പബ്ളിക് റിലേഷൻ – മീഡിയ വർക്ക് ഷോപ്പ് നാളെ; കേരള മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
Public Relations - Media Workshop Tomorrow; Kerala Muslim Jamaat

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സോൺ കൾച്ചറൽ സെക്രട്ടറിമാർക്കായി സംഘടിപ്പിക്കുന്ന പബ്ളിക് റിലേഷൻ, മീഡിയ വർക്ക് ഷോപ്പ് 2021 ജൂൺ 29 ചൊവ്വ, നാളെ കാലത്ത് പത്ത്മണിക്ക് മലപ്പുറം വാദിസലാമിൽ നടക്കും.

മലപ്പുറം പ്രസ് ക്‌ളബ്ബ് പ്രസിഡണ്ട് ശംസുദ്ധീൻ മുബാറക് ഉൽഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിക്കും. ജില്ലാ സാംസ്‌കാരിക വകുപ്പ് പ്രസിഡണ്ട് യൂസുഫ് ബാഖവി മാറഞ്ചേരി, സെക്രട്ടറി കെപി ജമാൽ കരുളായി എന്നിവർ നേതൃത്വം നൽകും.

ഈ മാസമാദ്യം എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിക്ക് കീഴിൽ മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ ചർച്ച ചെയ്യാൻ പിആര്‍ മീറ്റ് സംഘടിപ്പിച്ചിരുന്നു. സോണ്‍, സര്‍ക്കിള്‍ തലങ്ങളിലെ പബ്‌ളിക് റിലേഷന്‍ സെക്രട്ടറിമാർ പങ്കെടുത്ത മീറ്റിൽ സാമൂഹ മാദ്ധ്യമങ്ങളുടെ പുതിയ കാല സാധ്യതകളും അപകടങ്ങളുമാണ് മുഖ്യമായും ചർച്ച ചെയ്‌തത്‌.

സാങ്കേതിക ലോകത്തെ പുതിയ സാധ്യതകളും പ്രതിസന്ധികളും നിരന്തരമായി സംഘടനയുടെ പ്രവർത്തകരിൽഅപ്ഡേറ്റ് ചെയ്യുന്നതിനാണ് തുടർച്ചയായി ഇത്തരം പരിപാടികൾ സംഘടന നടത്തുന്നത്. ആധുനിക കാലത്തിനെ പരമാവധി ഉപയോഗപ്പെടുത്താൻ സാധ്യമായ രീതിയിൽ പ്രവർത്തകരെ നവീകരിക്കാൻ ഇത്തരം അപ്‌ഡേറ്റുകൾ സഹായിക്കുന്നുണ്ട്; സംഘടനാ നേതൃത്വം വിശദീകരിച്ചു.

വിവിധ പഠന സെഷനുകൾക്ക് എ അലവികുട്ടി, വിപി സ്വാലിഹ്, നൗഷാദലി പറമ്പത്ത് എന്നിവർ നേതൃത്വം വഹിക്കും. പിഎം മുസ്‌തഫ കോഡൂർ സ്വാഗതവും എസികെ പാങ്ങ് നന്ദിയും പറയും

Most Read: ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണം; സ്‌ഫോടക വസ്‌തുക്കൾ അയച്ചത് രാജ്യത്തിനകത്ത് നിന്നെന്ന് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE