കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ റാഗിങ് നടന്നതായി പരാതി. കോളേജിലെ മൂന്നാം സെമസ്‌റ്റർ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. മർദ്ദനത്തിൽ വിദ്യാർഥിയുടെ കർണപടം പൊട്ടിയതായാണ് പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജിലെ നാല് സീനിയർ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ റാഗിങ്ങ് കുറ്റങ്ങൾ ചുമത്തിയാണ് വിദ്യാർഥികൾക്ക് എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
മർദ്ദനത്തിൽ വിദ്യാർഥിയുടെ കർണപടം പൊട്ടിയതായി പ്രിൻസിപ്പൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർഥി നാദാപുരം ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: ആദിവാസി യുവാവിന് എതിരെ കള്ളക്കേസ്; റിപ്പോർട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം