കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ പുതിയതെരു കുറിക്കളകത്ത് കെ അസ്‌ലഫിനെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്. മൂന്നാം വർഷ വിദ്യാർഥികൾക്ക് എതിരെയാണ് കേസ്. ഇന്നലെ വൈകിട്ടാണ് വിദ്യാർഥികൾക്ക് എതിരെ റാഗിങ് നിരോധന നിയമപ്രകാരം കേസെടുത്തത്.
സംഘത്തിൽ ഉണ്ടായിരുന്ന മൂന്നാംവർഷ ബികോം, ബിബിഎ വിദ്യാർഥികളായ വിസി മുഹമ്മദ് റിഷാൽ, എം ജാസിർ, മുദീഹ് അൽ റഹ്‌മാൻ , കെ മുഹമ്മദ് സവാദ്, കെ മുഹമ്മദ് ഫർസാൻ, ടികെ ഫർഹാൻ മുസ്‌തഖ്, സിപി ആദിൽ റഷീദ്, സികെ മുഹമ്മദ് അസ്ഹർ എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ ക്‌ളാസ് മുറിക്ക് സമീപത്തും കോളേജ് മൈതാനത്തും തടഞ്ഞുവെച്ചുമാണ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചത്.
പരിക്കേറ്റ അസ്‌ലഫ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. രണ്ടാഴ്‌ച മുൻപും സീനിയർ വിദ്യാർഥികൾ മർദ്ദിച്ചിരുന്നു. തുടർന്ന്, റാഗിങ്ങിന് ഇരയായ വിദ്യാർഥി പ്രിൻസിപ്പലിന് നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ബിപിൻ തോമസ് റാഗിങ് സംഘത്തിലുണ്ടായിരുന്ന ഒമ്പത് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തു.
Most Read: ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നു