റായി കൊടുങ്കാറ്റ്; ഫിലിപ്പീൻസിൽ മരണം 100 കവിഞ്ഞു

By Staff Reporter, Malabar News
typhoon-rai
Ajwa Travels

മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ മരണസംഖ്യ നൂറു കവിഞ്ഞു. മൂന്നുലക്ഷം പേരെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും വിഛേദിക്കപ്പെട്ട സ്‌ഥിതിയിലാണ്.

ബൊഹോയില്‍ മാത്രം 49 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 പേരെ കാണാതാകുകയും ചെയ്‌തു. വെള്ളിയാഴ്‌ച രാത്രിയാണ് കാറ്റ് തെക്കന്‍ ചൈനാക്കടല്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ തെക്കന്‍ ദ്വീപ് മേഖലകളിലൂടെ ആഞ്ഞടിച്ചത്. നിലവില്‍ മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിലാണ് റായി വീശുന്നത്.

ക്രമേണ റായിയുടെ വേഗംകൂടി മണിക്കൂറില്‍ 270 കിലോമീറ്ററായി വര്‍ധിക്കുമെന്നും കാലാവസ്‌ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്‌തമായ കാറ്റില്‍ കടപുഴകിയ മരങ്ങള്‍ പതിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.

പ്രകൃതി ക്ഷോഭങ്ങള്‍ ഏറ്റവുമധികവും വേഗത്തിലും ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പീന്‍സ്. 20ഓളം കൊടുങ്കാറ്റുകളാണ് പ്രതിവര്‍ഷം ഫിലിപ്പീന്‍സില്‍ വീശുന്നത്.

Read Also: തിയേറ്ററുകൾ കീഴടക്കാൻ ‘തുറമുഖം’ വരുന്നു; ജനുവരി 20ന് റിലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE