റിലയൻസ് ജിയോ 5ജി സേവനങ്ങൾ 2021 പകുതിയോടെ; അംബാനി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ രാജ്യത്ത് അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനങ്ങൾ തുടങ്ങിയേക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ടോ മൂന്നോ വർഷങ്ങൾക്കകം രാജ്യത്ത് 5ജി അവതരിപ്പിക്കുമെന്ന് ഭാരതി എയർടെൽ മേധാവി സുനിൽ മിത്തൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അംബാനിയുടെ അറിയിപ്പ്.

ഇന്ത്യയിൽ 5ജി വിപ്ളവത്തിന്റെ മുൻപന്തിയിൽ ജിയോ ഉണ്ടാകും. അതിനായി നയപരമായ നടപടികൾ സ്വീകരിക്കണം. സേവനത്തിന് വേണ്ട സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിർമിക്കും. ആത്‌മനിർഭർ ഭാരതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് 5ജി സഹായകരമാകുമെന്നും അംബാനി അഭിപ്രായപ്പെട്ടു.

2021 രണ്ടാം പകുതിയോടെ 5ജി യാഥാർഥ്യമാകും. പ്രാദേശികമായി വികസിപ്പിച്ചെടുക്കുന്ന ശൃംഖലയും ഹാർഡ്‌വെയറും സാങ്കേതിക വിദ്യയുമായിരിക്കും ഇതിനായി ഉപയോഗിക്കുക. നാലാം വ്യാവസായിക വിപ്ളവത്തിനെ മുന്നിൽ നിന്ന് നയിക്കാൻ 5ജി നെറ്റ്‌വർക്ക് ഇന്ത്യയെ പ്രാപ്‌തമാക്കുമെന്നും മുകേഷ് അംബാനി വ്യക്‌തമാക്കി.

Read also: ചരിത്രത്തിൽ ആദ്യമായി സൗദി സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE