കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട പരാതി ലോകായുക്‌ത ഇന്ന് പരിഗണിക്കും. ലോകായുക്‌തയുടെ ഫുൾ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ, കേസ് മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്‌ത തീരുമാനത്തെ ചോദ്യം ചെയ്‌ത് പരാതിക്കാരൻ ആർഎസ് ശശികുമാർ നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
ഇതോടെയാണ്, ലോകായുക്‌തയുടെ മൂന്ന് പേരടങ്ങുന്ന ബെഞ്ച് കേസിൽ വാദം കേൾക്കുന്നത്. ഹരജിക്കാരന് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർക്കാരിന് വേണ്ടി ഡയറക്‌ടർ ജനറ ഓഫ് പ്രോസിക്യൂഷൻ ഷാജിയും ഹാജരാകും. ലോകായുക്‌തയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് അനധികൃതമായി രാഷ്‌ട്രീയക്കാർക്ക് നൽകിയെന്നതാണ് ലോകായുക്‌തക്ക് മുന്നിലുള്ള പരാതി.
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് എന്‍ജിനീയറായി ജോലിയും പുറമേ എട്ടര ലക്ഷം ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതും, സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണമടഞ്ഞ സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗവും പുറമേ 20 ലക്ഷം രൂപ നല്‍കിയതും ഉൾപ്പടെയുള്ള ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണ് ലോകായുക്‌ത കോടതിക്ക് മുന്നിലെത്തിയത്.
Most Read| രാഹുൽ ഇന്ന് പാർലമെന്റിൽ എത്തുമോ? വിജ്‌ഞാപനം ഇന്നുണ്ടായേക്കും