സംസ്‌ഥാനത്ത്‌ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ പ്രവർത്തനസജ്‌ജം ആയതിനെ തുടർന്നാണ് വേഗപരിധി പുനർ നിശ്‌ചയിക്കാൻ തീരുമാനിച്ചത്. ജൂലൈ ഒന്ന് മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്‌ഥാനത്ത്‌ 2014ൽ നിശ്‌ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.

By Trainee Reporter, Malabar News
Road camera
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്‌ഞാപനത്തിന് അനുസരിച്ച് പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ പ്രവർത്തനസജ്‌ജം ആയതിനെ തുടർന്നാണ് വേഗപരിധി പുനർ നിശ്‌ചയിക്കാൻ തീരുമാനിച്ചത്. ജൂലൈ ഒന്ന് മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്‌ഥാനത്ത്‌ 2014ൽ നിശ്‌ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.

പുതുക്കിയ വേഗപരിധിയും, നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേർക്കുന്നു. ആറുവരി ദേശീയപാതയിൽ 110 കിലോമീറ്റർ, നാലുവരിൽ ദേശീയപാതയിൽ 100 (90), മറ്റു ദേശീയപാത, എംസി റോഡ്, നാലുവരി സംസ്‌ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റു സംസ്‌ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70(70), നഗര റോഡുകളിൽ 50(50) എന്നിങ്ങനെയാണ് ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയമായ വേഗപരിധി.

ഒമ്പത് സീറ്റിന് മുകളിലുള്ള ലൈറ്റ്- മീഡിയം ഹെവി മോട്ടോർയാത്ര വാഹനങ്ങൾക്ക് ആറുവരി ദേശീയപാതയിൽ 95 കിലോമീറ്റർ, നാലുവരി ദേശീയപാതയിൽ 90 (70), മറ്റു ദേശീയപാത, എംസി റോഡ്, നാലുവരി സംസ്‌ഥാന പാത എന്നിവയിൽ 85(65), മറ്റു സംസ്‌ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80(65), മറ്റു റോഡുകളിൽ 70(60), നഗര റോഡുകളിൽ 50(50) എന്നിങ്ങനെയാണ് അനുവദനീയമായ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറുവരി , നാലുവരി ദേശീയപാതകളിൽ 80(70) കിലോമീറ്ററും മറ്റു ദേശീയപാതകളിലും നാലുവരി സംസ്‌ഥാന പാതകളിലും 70(65) കിലോമീറ്ററും മറ്റു സംസ്‌ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65(60) മറ്റു റോഡുകളിൽ 60(60) കിലോമീറ്ററും നഗരറോഡുകളിൽ 50(50) കിലോമീറ്ററായും നിജപ്പെടുത്തി.

കൂടാതെ, സംസ്‌ഥാനത്ത്‌ റോഡപകടങ്ങളിൽ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളിൽ ആയതിനാൽ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു.

Most Read: മാനനഷ്‌ടക്കേസ്; സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രാഹുൽ ഗാന്ധി എന്നിവർക്ക് കോടതി സമൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE