അഫ്​ഗാനിലെ കാണ്ഡഹാർ വിമാന താവളത്തിന്​ നേരെ റോ​ക്കറ്റാക്രമണം; പിന്നിൽ താലിബാനെന്ന് സൂചന

By Syndicated , Malabar News
Rocket-attack-on-Kandahar-airport
Ajwa Travels

കാബൂൾ: അഫ്​ഗാനിസ്‌ഥാനിലെ കാണ്ഡഹാർ വിമാന താവളത്തിന്​ നേരെ റോ​ക്കറ്റാക്രമണം. ശനിയാഴ്‌ച രാത്രിയായിരുന്നു​ ആക്രമണമെന്ന്​ എഎഫ്​പി റിപ്പോർട്​ ചെയ്യുന്നു. ആക്രമണത്തിന്​ പിന്നിൽ താലിബാനെന്നാണ്​ സൂചന.​ വിമാന താവളത്തിന്​ നേരെ തൊടുത്ത മൂന്ന്​ റോക്കറ്റുകളിൽ രണ്ടെണ്ണം റൺവേയിൽ പതിച്ചിരുന്നു. ഇതുമൂലം മുഴുവൻ വിമാനങ്ങളും റദ്ദാക്കിയെന്ന്​ വിമാനത്താവള മേധാവി മസൂദ്​ പാഷ്‌തുൻ പറഞ്ഞു. കാബൂൾ സിവിൽ ഏവിയേഷനും ആക്രമണവിവരം സ്‌ഥിരീകരിച്ചിട്ടുണ്ട്​.

അപകടത്തെത്തുടർന്ന് വിമാന താവളത്തിന്റെ റൺവേയിൽ അറ്റകുറ്റപ്പണി നടക്കുകയാണ്​. ഞായറാഴ്‌ച രാത്രിയോടെ റൺവേ പൂർവസ്‌ഥിതിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും മസൂദ് പാഷ്‌തുൻ പറഞ്ഞു. കാണ്ഡഹാർ മേഖലയിൽ താലിബാനെതിരെ പോരാടുന്ന സൈന്യത്തിനുള്ള സാധനങ്ങൾ എത്തിക്കുന്നത് ​കാണ്ഡഹാർ വിമാന താവളത്തിലൂടെയാണ്​. ഇവിടെ ആക്രമണം നടത്തിയതോടെ രണ്ട് അഫ്‌ഗാൻ​ പ്രവിശ്യകളുടെ കൂടി നിയന്ത്രണം താലിബാന്​ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്.

Read also: കോവിഡ് വ്യാപനം; ജപ്പാനിൽ ആറിടത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE