വൈറലായി ‘സബാഷ് ചന്ദ്രബോസ്’ ട്രെയ്‌ലർ; ചിത്രം ഓഗസ്‌റ്റ് 5ന് തിയേറ്ററിലെത്തും

1980-90 കളിൽ കളര്‍ ടിവി സൃഷ്‌ടിച്ച കുടുംബ കലാപങ്ങളുടെ ഗൃഹാതുര ഓർമകളിലേക്ക് നമ്മെ നയിക്കുന്ന ഒരു സമ്പൂർണ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ-ജോണി ആന്റണി കോംബോ എന്റർടെയിനര്‍ ചിത്രമായിരിക്കും 'സബാഷ്‌ ചന്ദ്രബോസ്‌' എന്നാണ് ട്രെയ്‌ലർ പറയുന്നത്.

By Central Desk, Malabar News
VC Abhilash Movie Sabash Chandra Bose

സാമൂഹിക മാദ്ധ്യമ ലോകത്ത് വൈറലായി മാറിയ ‘സബാഷ് ചന്ദ്രബോസ്’ ട്രെയ്‌ലർ സിനിമയുടെ വിജയം സൂചിപ്പിച്ച് മുന്നേറുകയാണ്. തൊണ്ണൂറുകളുടെ പകുതി വരെ നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടായിരുന്ന സ്‌ഥിതിവിശേഷവും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ അനുഭവങ്ങളും കോർത്തിണക്കുന്ന ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’.

VC Abhilash Movie Sabash Chandra Bose

1990 കളിൽ കളര്‍ ടിവി സൃഷ്‌ടിച്ച കുടുംബ കലാപങ്ങളുടെ ഗൃഹാതുര ഓർമകളിലേക്ക് നമ്മെ നയിക്കുന്ന ‘സബാഷ്‌ ചന്ദ്രബോസ്‌’ ട്രെയ്‌ലറിൽ വിഷ്‌ണു ഉണ്ണികൃഷ്‌ണനും, ജോണി ആന്റണിയും തകർത്ത് അഭിനയിക്കുന്ന നർമ മുഹൂർത്തങ്ങളാണ് കാണാനാവുന്നത്. ഇവർ രണ്ടുപേരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ‘ഫാമിലി എന്റർടെയിനര്‍’ ചിത്രം ഓഗസ്‌റ്റ് 5ന് തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

ഏറെ നിരൂപക ശ്രദ്ധ നേടിയ ‘ആളൊരുക്കം’ എന്ന ഇന്ദ്രൻസ് ചിത്രം സംവിധാനം ചെയ്‌ത വിസി അഭിലാഷ് ഒരുക്കുന്ന ചിത്രത്തിൽ സ്‌നേഹ പാലിയേരി നായികയാവുന്നു. ബോളിവുഡ് താരം മുകേഷ് തിവാരി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹൻ, ഭാനുമതി പയ്യന്നൂർ, മുഹമ്മദ് എരവട്ടൂർ, ബാലു തുടങ്ങിയ താരനിര ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നുണ്ട്.

VC Abhilash Movie Sabash Chandra Bose
വിസി അഭിലാഷ് (സംവിധായകൻ)

വിസി അഭിലാഷിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പനാണ്. നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ അഭിലാഷിന്റെ ‘ആളൊരുക്കം’ നിർമിച്ചതും ജോളി ലോനപ്പനായിരുന്നു.

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍ ഫാക്‌ടറി ജീവനക്കാരനായ ചന്ദ്രബോസിനെ അവതരിപ്പിക്കുന്ന ‘സബാഷ് ചന്ദ്രബോസ്’ ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്‌റ്റുഡിയോസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് സബാഷ് ചന്ദ്രബോസ്’.

കഥാ പശ്‌ചാത്തലം

VC Abhilash Movie Sabash Chandra Bose

കളർ ടെലിവിഷനുകൾ വലിയ സംഭവമായിരുന്ന കാലത്ത് ഗ്രാമങ്ങളിൽ ഉണ്ടായിരുന്ന സ്‌ഥിതിവിശേഷമാണ് ‘സബാഷ് ചന്ദ്രബോസ്’ കൈകാര്യം ചെയുന്ന വിഷയം. പുരപ്പുറത്ത് കയറിയും വാട്ടർ ടാങ്കിനു മുകളിൽ കയറിയും നീളമുള്ള ടിവി ആന്റിനയിലൂടെ വരുന്ന സിഗ്‌നൽ ശരിയായി കിട്ടാൻവേണ്ടി ഇളക്കിനോക്കി കൃത്യമാക്കിയിരുന്ന 19801990 കാലമാണ് ചിത്രത്തിന്റെ കാലഘട്ടം.

Health News: എന്താണ് സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE