ശമ്പള പരിഷ്‌കരണം; റിപ്പോർട് നാളെ; പെൻഷൻ പ്രായ വർധന ശുപാർശ ചെയ്‌തേക്കും

By News Desk, Malabar News
Salary reform kerala
Representational Image
Ajwa Travels

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷന്റെ റിപ്പോർട് നാളെ സർക്കാരിന് സമർപ്പിക്കും. ആദ്യഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്‌കരിക്കാനുള്ള ശുപാർശകളാണുള്ളത്. ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ട് വർഷം കൂട്ടാൻ കമ്മീഷൻ ശുപാർശ ചെയ്‌തേക്കും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ ഈ നിർദ്ദേശം പരിഗണിക്കില്ല. നാളെ മൂന്ന് മണിയോടെ റിപ്പോർട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. റിപ്പോർട് പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈകാതെ നിലവിൽ വരാൻ സാധ്യതയുള്ളതിനാൽ വിശദമായ പരിശോധന ഉണ്ടാകില്ല. റിപ്പോർട് ലഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ശമ്പള പരിഷ്‌കരണ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം.

Also Read: പുനരധിവാസ പ്രശ്‌നം; പെട്ടിമുടി ദുരന്തബാധിതർ ഹൈക്കോടതിയെ സമീപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE