ചരക്ക് കയറ്റുമതിയിൽ സൗദി മുന്നേറുന്നു; നേട്ടം ഇങ്ങനെ

By News Desk, Malabar News
Saudi Arabia leads in goods exports; Thus the advantage
Representational Image
Ajwa Travels

ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽ ലോകത്താകെ സാമ്പത്തിക വാണിജ്യ രംഗങ്ങളിൽ വലിയ പ്രത്യാഘാതങ്ങളാണ് നേരിട്ടത്. എന്നാൽ, ​ ഈ രംഗങ്ങളിലെല്ലാം സൗദി അറേബ്യ മുന്നേറുകയായിരുന്നു എന്ന് സ്‌ഥിതി വിവരക്കണക്കുകൾ തെളിയിക്കുന്നു.

സാമ്പത്തിക മാന്ദ്യവും യാത്രാനിരോധനവുമെല്ലാം അന്താരാഷ്‌ട്ര വ്യാപാരത്തെ ബാധിച്ചപ്പോഴും സൗദിയിൽ നിന്നുള്ള ചരക്ക് കയറ്റുമതിയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ 62.6 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയത്​. ഇന്റർനാഷണൽ ട്രേഡ് സമ്മറിയുടെ ജനറൽ അതോറിറ്റി ഫോർ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ പുറത്തുവിട്ട റിപ്പോർട് പ്രകാരമാണിത്.

2021ൽ സൗദിയിൽ നിന്നുള്ള ചരക്ക് കയറ്റുമതിയുടെ ആകെ മൂല്യം 106.3 ശതകോടി റിയാലാണ്. 2020 ഡിസംബർ മാസത്തെ മൊത്തം മൂല്യത്തേക്കാൾ 65.3 ശതകോടി റിയാലിന്റെ വർധനവാണിത്. പെട്രോളിയം കയറ്റുമതിയിൽ 30.6 ശതകോടി റിയാൽ, അതായത് 65.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം കയറ്റുമതിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ അനുപാതം 2020 ഡിസംബറിൽ 71 ശതമാനം ആയിരുന്നത് 2021 ഡിസംബറിൽ 72.4 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേസമയം, ചരക്ക് കയറ്റുമതിയുടെ മൂല്യം 2021 നവംബറിനെ അപേക്ഷിച്ച് 1.7 ശതകോടി റിയാൽ അഥവാ 1.6 ശതമാനം കുറഞ്ഞിട്ടുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച് 2021ൽ എണ്ണേതര കയറ്റുമതിയിൽ 54.5 ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോർട് സൂചിപ്പിക്കുന്നു. 2020ൽ രാജ്യത്ത് 18.9 ശതകോടി റിയാലായിരുന്നു എണ്ണേതര കയറ്റുമതി മൂല്യമെങ്കിൽ 2021ൽ ഈയിനത്തിൽ നിന്നുള്ള കയറ്റുമതി മൂല്യം 29.3 ശതകോടി റിയാലെന്ന്​ രേഖപ്പെടുത്തി. 2021 നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ എണ്ണേതര കയറ്റുമതിയുടെ മൂല്യം 2.6 ശതകോടി റിയാൽ അഥവാ 9.9 ശതമാനം വർധിച്ചു.

അതേസമയം, 2021 ഡിസംബറിൽ രാജ്യത്തേക്കുള്ള ചരക്ക് ഇറക്കുമതി എട്ട്​ ശതകോടി റിയാൽ അഥവാ 17.7 ശതമാനമായും വർധിച്ചതായും റിപ്പോർട് സൂചിപ്പിക്കുന്നു. 2020 ഡിസംബറിലെ ആകെ ചരക്ക് ഇറക്കുമതി മൂല്യം 45.5 ശതകോടി റിയാലായിരുന്നെങ്കിൽ 2021 ഡിസംബറിൽ ഇത് 53.5 ശതകോടി റിയാലായി ഉയർന്നു. 2021 നവംബർ മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയുടെ മൂല്യം 2.9 ശതകോടി റിയാൽ, അഥവാ 5.8 ശതമാനമായി ഡിസംബറിൽ വർധിച്ചിട്ടുണ്ട്.

Most Read: എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE