മലപ്പുറം: രോഗ വ്യാപന പശ്‌ചാത്തലത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാത്രി 9 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. 30ആം തീയതി വരെ നിയന്ത്രണങ്ങൾ തുടരും. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
പുറത്തൂർ, തെന്നല, തിരുവാലി, മൂന്നിയൂർ, വളവന്നൂർ, എടവണ്ണ, ഊർങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കൽപകഞ്ചേരി എന്നിവിടങ്ങളിലാണ് നിരോധനാജ്‌ഞ.
ഇതോടെ ജില്ലയിലെ 38 തദ്ദേശ സ്‌ഥാപനങ്ങളിൽ നിരോധനാജ്‌ഞയാകും. നിരോധനാജ്‌ഞ പ്രഖ്യാപിച്ച ഇടങ്ങളിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ കൂട്ടം കൂടരുത്. ആഘോഷങ്ങളും മതചടങ്ങുകളും പൊതുജന പങ്കാളിത്തം ഇല്ലാതെ നടത്തണം. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുഗതാഗതം എന്നിവ കോവിഡ് ജാഗ്രത പാലിച്ച് പ്രവർത്തിപ്പിക്കാം.
Read also: വിലയിടിഞ്ഞ് കിഴങ്ങ് വിളകളും; കർഷകർക്ക് വലിയ തിരിച്ചടി