ഭാരത് മാതാ ലോ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

By Web Desk, Malabar News
sfi-ksu
Representational Image
Ajwa Travels

എറണാകുളം: ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകനെ കെഎസ്‌യു സംഘം ചേർന്ന് മർദിച്ചതായാണ് പരാതി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി കോളേജ് അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് എസ്എഫ്‌ഐ ഏരിയ പ്രസിഡണ്ട് ഷെഫിനും ഏരിയ ജോയിന്റ് സെക്രട്ടറി ദേവരാജും അവിടെ എത്തിയത്. ഇവരെ കെഎസ്‌യു പ്രവർത്തകരായ അൽ അമീൻ, ഫാബിയോ, അബിൻ, നെൽസൺ എന്നിവരടങ്ങിയ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

പരുക്കേറ്റ രണ്ട് പേരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. മർദനത്തിൽ ശക്‌തമായി പ്രതിഷേധിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

National News: കോവിഡ് ഇന്ത്യ; 13,451 പുതിയ കേസുകൾ, കൂടുതലും കേരളത്തിൽ  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE