കോണ്‍ഗ്രസ് യുവനേതൃത്വത്തിന്റെ ‘ഷെയിം ഓണ്‍ യു കമല്‍’ ഹാഷ്‌ടാഗ്‌ തരംഗമാകുന്നു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ സ്‌ഥിര നിയമനത്തിന് സംവിധായകന്‍ കമല്‍ നല്‍കിയ ശുപാര്‍ശ കത്ത് വിവാദമായതോടെ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാക്കള്‍. കെഎസ് ശബരീനാഥന്‍ എംഎല്‍എയും പിസി വിഷ്‌ണുനാഥും ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലൂടെയാണ് കമലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഇരുവരും കമലിനെതിരെ ‘ഷെയിം ഓണ്‍ യു കമല്‍’ ഹാഷ്‌ടാഗ്‌ ക്യാംപെയ്നും ആരംഭിച്ചു. കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടതോടെയാണ് വിവാദമായത്.

കമലിന്റെ കത്തിലെ വിവാദമായ ഭാഗം

‘PSC ജോലി കിട്ടാതെ യുവാക്കള്‍ ആത്‌മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്നാണ്’ ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ പറയുന്നത്.

‘കമലിന്റെ മാതൃകയില്‍ സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പിഎസ്‌സിയുടെ ജോലി എളുപ്പമാവും. കേരളത്തില്‍ റാങ്ക് ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണം’ എന്നും പിസി വിഷ്‌ണുനാഥ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ പറയുന്നു.

ഇവരെ കൂടാതെ ‘ഷെയിം ഓണ്‍ യു കമല്‍’ ഹാഷ്‌ടാഗില്‍ നിരവധി പേര്‍ കമലിനെതിരെ ശക്‌തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഹാഷ്‌ടാഗ്‌ ഫേസ്‌ബുക്കിൽ തരംഗമായി മാറിക്കഴിഞ്ഞു.

Also Read: ഇനിയും ദ്രോഹിക്കരുത്, ദുരഭിമാനം വെടിഞ്ഞ് കാർഷിക നിയമം പിൻവലിക്കണം; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE