ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപിലെ ഷെഡുകൾ പൊളിക്കുന്നു

By Desk Reporter, Malabar News
The sheds in island are being demolished
Representational Image
Ajwa Travels

കവരത്തി: ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ചെറിയം ദ്വീപിൽ നിർമിച്ച ഷെഡുകൾ പൊളിച്ചു നീക്കാൻ ഉത്തരവ്. ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് കാണിച്ച് കൽപ്പേനി ബ്ളോക്ക് ഡെവലപ്മെന്റ് ഓഫിസർ നോട്ടീസ് നൽകി. കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും മൽസ്യബന്ധന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഷെഡുകളാണ് പൊളിച്ചു നീക്കേണ്ടത്. അനുമതി വാങ്ങാതെയാണ് നിർമാണം നടത്തിയതെന്ന് അഡ്‌മിനിസ്ട്രേഷൻ കുറ്റപ്പെടുത്തി.

ചെറിയം ദ്വീപിന് സമീപമുള്ള കൽപ്പേനി ദ്വീപില്‍ വസിക്കുന്നവരുടെ ഭൂമിയിലെ ഷെഡുകൾ പൊളിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊളിച്ചില്ലങ്കിൽ റവന്യൂ വകുപ്പ് പൊളിച്ചുമാറ്റുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. പൊളിച്ചുമാറ്റുന്നതിന് ഉണ്ടാകുന്ന ചിലവ് ഉടമകളിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ പറഞ്ഞു. നേരത്തെ, ദ്വീപിലെ മൽസ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കിയത് ഹൈക്കോടതിയിൽ അടക്കം ചോദ്യം ചെയ്യപ്പെട്ടിരിക്കെയാണ് പുതിയ നോട്ടീസ് വന്നിരിക്കുന്നത്.

അതേസമയം, ലക്ഷദ്വീപിലെ ജയിൽ ഐജിയുടെ ചുമതല ഇനി ദ്വീപ് കളക്‌ടർക്കായിരിക്കും. ദ്വീപ് കളക്‌ടർ അസ്‌കർ അലിക്ക് ചുമതല നൽകി അഡ്‌മിനിസ്ട്രേഷൻ ഉത്തരവിറക്കി.

Most Read:  ബയോവെപ്പൺ പരാമർശം; ഐഷ സുൽത്താനക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE