അടുത്ത അങ്കത്തിന് മമ്മൂട്ടി; ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി

കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിലേക്ക് നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ബസൂക്കയെന്നാണ് റിപ്പോർട്ടുകൾ.

By Trainee Reporter, Malabar News
bazooka-mammootty
Ajwa Travels

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് ഒരുക്കുന്ന ഗെയിം ത്രില്ലർ ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ദിവസത്തെ ചിത്രീകരണമാണ് പൂർത്തിയാക്കിയത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറ പ്രവർത്തകർ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്.

ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. പൂർണമായും ഗെയിം ത്രില്ലർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിലേക്ക് നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ബസൂക്കയെന്നാണ് റിപ്പോർട്ടുകൾ.

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷുവ എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്.

സിദ്ധാർഥ്‌ ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്‌ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, കോ-പ്രൊഡ്യൂസർ: സാഹിൽ ശർമ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ: റോബി വർഗീസ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷിജി പട്ടണം, വസ്‌ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സുജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്‌ജു ജെ, പിആർഒ: ശബരി തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE