സിൽവർ ലൈൻ പദ്ധതി അനാവശ്യം; സർക്കാറിന്റെ ജനവിരുദ്ധ നീക്കമെന്ന് ദയാബായ്

By Trainee Reporter, Malabar News
Abuse of fellow passengers

കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തക ദയാബായ്. സിൽവർ ലൈൻ പദ്ധതി അനാവശ്യമാണെന്നും കമ്മ്യൂണിസ്‌റ്റ് സർക്കാറിൽ നിന്ന് ഇത്തരമൊരു ജനവിരുദ്ധ നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ദയാബായ് ആരോപിച്ചു. പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കാട്ടിലപ്പീടികയിൽ നടക്കുന്ന അനിശ്‌ചിതകാല സത്യാഗ്രഹ സമരത്തിൽ പിന്തുണയുമായി ദയാബായ് ഇന്നലെ നേരിട്ട് എത്തിയിരുന്നു.

മുദ്രാവാക്യം വിളികളോടെയാണ് സമരക്കാർ ദയാബായിയെ സമരപ്പന്തലിലേക്ക് ആനയിച്ചത്. ആയിരക്കണക്കിന് പേരെ ഇറക്കിവിട്ടുകൊണ്ട് ആർക്കും പ്രയോജനം ഇല്ലാത്ത ഒരു പദ്ധതി നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നതിന് പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ട്. കമ്മ്യൂണിസ്‌റ്റ് സർക്കാറിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സമരവേദിയിൽ വെച്ച് ദയാബായ് പറഞ്ഞു.

കാട്ടിലപ്പീടികയിലെ റിലേ നിരാഹാര സമരം 494 ദിവസം പിന്നിട്ടിരിക്കുകയാണ്. അഞ്ഞൂറ് ദിനം തികയുന്ന ഫെബ്രുവരി 13ന് പ്രഗൽഭ വ്യക്‌തികളെ പങ്കെടുപ്പിച്ചുകൊണ്ട് രാപ്പകൽ സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ ഒരുവിധത്തിലും അനുവദിക്കില്ലെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്.

Most Read: മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ ദൃശ്യം പുറത്തവന്നു; സുരക്ഷിതനും ആരോഗ്യവാനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE