ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം. ഏപ്രിൽ 30 വരെയാണ് കോൺഗ്രസ് രാജ്യവ്യാപക സത്യഗ്രഹം നടത്തുന്നത്. രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുമാണ് സത്യഗ്രഹം ആരംഭിക്കുന്നത്.
ബ്ളോക്ക്, മണ്ഡലം തലങ്ങളിൽ തുടങ്ങി ജില്ലാ സംസ്‌ഥാന തലങ്ങളിൽ അവരെ പ്രതിഷേധ പരിപാടികൾ നടക്കും. പാർലമെന്റിൽ പ്രതിഷേധം തുടരും. ജയ് ഭരത് സത്യഗ്രഹവുമയി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചാരണം നടത്തും. കൂടാതെ, പ്രധാന നേതാക്കൾ പങ്കെടുക്കുന്ന തെരുവ് യോഗങ്ങൾ സംഘടിപ്പിക്കാനും കോൺഗ്രസ് നേത്യത്വം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഏപ്രിൽ എട്ടുവരെ ബ്ളോക്ക്, മണ്ഡലം തലങ്ങളിലാണ് സത്യഗ്രഹം ആരംഭിക്കുക.
15 മുതൽ 20 വരെ ജില്ലാ തലങ്ങളിലും 20 മുതൽ 30 വരെ സംസ്‌ഥാന തലങ്ങളിലും സത്യഗ്രഹം നടത്തും. ഏപ്രിൽ രണ്ടാം വാരം ദേശീയ തലത്തിൽ ആയിരിക്കും സത്യഗ്രഹം നടക്കുക. ജില്ലാതല സത്യഗ്രഹത്തിന്റെ ഭാഗമായി കളക്റ്ററേറ്റുകൾ ഉപരോധിക്കും. അതിനിടെ, ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. ഇന്നും പാർലമെന്റ് സ്‌തംഭിപ്പിക്കാനാണ് സാധ്യത.
Most Read: ആധാര്‍- പാന്‍ കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി