കോവിഡ് വ്യാപനം; ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം

രാജ്യത്ത് 236 പുതിയ കേസുകൾ കൂടി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതോടെ 3,424 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.

By Trainee Reporter, Malabar News
New Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: ആഗോളതലത്തിലെ കോവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് ചൊവ്വാഴ്‌ച മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ, ആശുപത്രികളിൽ ഓക്‌സിജന്റെയും പ്രവർത്തനക്ഷമമായ ജീവൻരക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കാൻ കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്ക് ആർടിപിസിആർ ടെസ്‌റ്റ് സർക്കാർ നിർബന്ധമാക്കിയിരുന്നു. ചൈനയിൽ കോവിഡ് കേസുകളുടെ വർധനവ് ആഗോള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു.

തിരക്കേറിയ സ്‌ഥലങ്ങൾ ഒഴിവാക്കാനും കോവിഡ് മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. അതേസമയം, ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ടു ശതമാനം പേരെ ഇന്നലെ മുതൽ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

അന്താരാഷ്‌ട്ര യാത്രക്കാരിൽ തെർമൽ സ്‌കാനിങ് നടത്തും. അതേസമയം, കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്‌ത്‌ വരികയാണ്. പുതുവൽസര ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്‌ക് ഉപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും നിർദ്ദേശമുണ്ട്. അതിനിടെ, രാജ്യത്ത് 236 പുതിയ കേസുകൾ കൂടി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതോടെ 3,424 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.

Most Read: സാമ്പത്തിക ആരോപണം; പിബി പരിശോധിച്ചേക്കും- പ്രതികരിക്കാതെ നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE