കോവിഡ് പ്രതിസന്ധി; സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറഞ്ഞു

By News Desk, Malabar News
Kerala Income decreased
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറഞ്ഞു. സിഎജിയുടെ താല്‍കാലിക കണക്കിലൂടെയാണ് വരുമാനത്തിലുണ്ടായ കുറവ് വ്യക്തമായത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കണക്കാണിത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 8008.6 കോടി രൂപയുടെ കുറവാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വരുമാനം കഴിഞ്ഞ തവണയെക്കാള്‍ 51 ശതമാനം ഇടിഞ്ഞു.

അതേസമയം, റവന്യൂ ചെലവില്‍ 15 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ആരോഗ്യപ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി വന്ന അപ്രതീക്ഷിത ചെലവാണ് ഇതിന് കാരണം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ആകെ വരുമാനം 1,14,636 കോടിയാണ്. എന്നാല്‍, ഇത് 81,180.5 കോടിയായി കുറയാനാണ് സാധ്യത. 33,455.5 കോടി രൂപയുടെ കുറവാണ് വിലയിരുത്തുന്നത്. വരവ്-ചെലവ് വിടവ് 139 ശതമാനവും ധന കമ്മി വളര്‍ച്ച 113 ശതമാനവുമാണ്. ഇത് വരെയുള്ള കടമെടുപ്പ് ഈ വര്‍ഷം ബജറ്റ് അടങ്കലിന്റെ 112.9 ശതമാനമായി. കടമെടുക്കാനുള്ള പരിധി സംസ്ഥാന ജിഡിപി യുടെ 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തി. നിലവിലെ സാഹചര്യത്തില്‍ ഇതൊന്നും ശാശ്വത പരിഹാരമാകില്ല എന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്തിന് ലഭിക്കാനുള്ള ജി എസ് ടി നഷ്‌ടപരിഹാര വിഷയത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. ജൂലൈ വരെ 7077 കോടി രൂപയാണ് ജി എസ് ടി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ഇതുള്‍പ്പെടെയുള്ള നഷ്‌ടപരിഹാരത്തിന് വായ്പ എടുക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE