Tag: Malabar News
മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവം; യുവാവ് അറസ്‌റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. പിക്കപ്പ് വാൻ ഡ്രൈവർ പിഎസ് രജ്‌ഞിത്ത്(45) ആണ് അറസ്‌റ്റിലായത്. ഇയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ കാറിൽ...
ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേറ്റു; പട്ടാമ്പി സ്വദേശി മരിച്ചു
പാലക്കാട്: ജില്ലയിലെ നാദാപുരത്ത് ശുചിമുറിയിൽ ലൈറ്റ് നന്നാക്കുന്നതിനിടെ പട്ടാമ്പി സ്വദേശി ഷോക്കേറ്റ് മരിച്ചു. മഞ്ഞലിങ്കൽ വീട്ടിൽ നവാസ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും...
ഫണ്ട് വിവാദം; പയ്യന്നൂർ എംഎൽഎ ഉൾപ്പടെ ആറ് പേർക്ക് സിപിഎമ്മിന്റെ നോട്ടീസ്
കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
എംഎല്‍എക്ക്...
പ്‌ളസ് ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: പ്‌ളസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിങ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റേയും ബിജിലിയുടെയും മകൻ ആശിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്....
ഭക്ഷ്യ വിഷബാധയെന്ന് വ്യാജ ആരോപണം; ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
മലപ്പുറം: ഭക്ഷ്യവിഷബാധ ഏറ്റെന്ന വ്യാജ ആരോപണവുമായി ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച അഞ്ച് പേർ അറസ്‌റ്റിൽ. മലപ്പുറം വേങ്ങരയിലാണ് സംഭവം. പൂച്ചോലമാട് സ്വദേശികളായ ഇബ്രാഹിം, അബ്‌ദു റഹ്‌മാൻ, റമീസ്, സുധീഷ്, താട്ടയിൽ...
മകന്റെ മർദ്ദനമേറ്റ് ഗുരുതര പരിക്ക്; ചികിൽസയിലായിരുന്ന അമ്മ മരിച്ചു
പേരാമ്പ്ര: കൽപത്തൂരിൽ മകന്റെ മർദ്ദനമേറ്റ് ഒരു മാസത്തോളമായി ചികിൽസയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂർ പുതുക്കുളങ്ങരതാഴ പുതിയോട് പറമ്പിൽ നാരായണി (82) ആണ് മരിച്ചത്. മെയ് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയാണ് അക്രമം ഉണ്ടായത്....
ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്; രണ്ട് വീടുകൾ ഭാഗികമായി തകർന്നു
കണ്ണൂർ: ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ കണ്ണൂർ കൊട്ടിയൂർ നിടുംപൊയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടുവീടുകൾക്ക് ഭാഗിക തകരാറുണ്ടായി. മരാടി ലീല, സഹോദരൻ ചന്ദ്രൻ, സഹോദരിയുടെ മകൻ സനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ നിർമാണത്തിൽ...
നായാട്ടിനിടെ വെടിയേറ്റ് യുവാവിന്റെ മരണം; കൊലപാതകമെന്ന് സൂചന
കോട്ടയ്‌ക്കൽ: മലപ്പുറം കോട്ടയ്‌ക്കലിൽ കഴിഞ്ഞ ദിവസം നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. കേസിൽ അഞ്ച് പേരെ കൂടി പോലീസ് കസ്‌റ്റഡിയിലെടുത്തു. പൊൻമള ആക്കപ്പറമ്പ് കണക്കയിൽ അലവിയുടെ മകൻ ഇൻഷാദ്...




































