തലപ്പാറ തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്‌; അനുസ്‌മരണ സമ്മേളനം നടത്തി

By Desk Reporter, Malabar News
Thalappara Thangal, Bekal Usthad Memorial Prayer Was Held
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പ്രഭാഷണം നടത്തുന്നു
Ajwa Travels

മലപ്പുറം: കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ സുന്നീ നേതാക്കളായ തലപ്പാറ പി.കെ.എസ് തങ്ങള്‍, സമസ്‌ത കേന്ദ്ര മുശാവറ മെമ്പര്‍ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്‌റാഹീം മുസ്‍ലിയാർ എന്നിവരുടെ അനുസ്‌മരണവും തഹ്‌ലീൽ മജ്‌ലിസും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചു. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ ഇരുപേരുടെയും ശിഷ്യഗണങ്ങൾ ഉൾപ്പടെ ആയിരങ്ങള്‍ സംബന്ധിച്ചു.

വൈകുന്നേരം 7 ന് ആരംഭിച്ച പരിപാടിയില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അനുസ്‌മരണ പ്രഭാഷണം നടത്തി. പണ്ഡിതരുടെ മരണം ലോകത്തിന് തന്നെ നഷ്‌ടമാണെന്നും അറിവും വിനയവും മേളിച്ച മഹാ വ്യക്തിത്വങ്ങളായിരുന്നു തലപ്പാറ തങ്ങളും ബേക്കല്‍ ഉസ്‌താദുമെന്നും അദ്ദേഹം അനുസ്‌മരിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തഹ്‌ലീൽ മജ്‌ലിസിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദറൂസി, സയ്യിദ് അഹ്‍മദുൽ കബീര്‍ അല്‍ ബുഖാരി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.

SYS News: വീട് നിർമ്മാണത്തിനായി മാറ്റിവെച്ച സാധനങ്ങൾ അഭയകേന്ദ്രത്തിന് നൽകി ഒരു “മനുഷ്യൻ”

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE