അഞ്ച് പുതിയ ഫാസ്‌റ്റ് ട്രാക്ക് കോടതികളുടെ ഉല്‍ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

By Staff Reporter, Malabar News
kerala image_malabar news
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ബലാല്‍സംഗ, പോക്‌സോ കേസുകളുടെ വിചാരണകള്‍ വേഗത്തിലാക്കാന്‍ സംസ്‌ഥാനത്ത് സജ്ജമാക്കുന്ന ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ അഞ്ചെണ്ണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്‌തു. സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വിട്ടുവീഴ്‌ചയില്ലാതെ കര്‍ക്കശമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉല്‍ഘാടനം.

നെയ്യാറ്റിന്‍കര, ആലുവ, തിരൂര്‍, മഞ്ചേരി, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളിലാണ് പുതിയ കോടതികള്‍. 17 കോടതികള്‍ നേരത്തെ ആരംഭിച്ചിരുന്നു. സംസ്‌ഥാനത്ത് 28 ഫാസ്‌റ്റ് ട്രാക്ക് കോടതികള്‍ സ്‌ഥാപിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ രൂപപ്പെടുത്തിയത്. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍, കേസുകളുടെ എണ്ണം, എത്തിച്ചേരാനുള്ള സൗകര്യം, അടിസ്‌ഥാന സൗകര്യ ലഭ്യത തുടങ്ങിയവ പരിഗണിച്ചാണ് സ്‌ഥലങ്ങള്‍ നിശ്‌ചയിച്ചത്.

കേന്ദ്രം 60 ശതമാനവും സംസ്‌ഥാനം 40 ശതമാനവും ചെലവഴിച്ചാണ് കോടതികള്‍ സ്‌ഥാപിക്കുക. ഒരു കോടതിയില്‍ ഏഴ് സ്‌റ്റാഫ് അംഗങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 ലെ ക്രിമിനല്‍ ഭേദഗതി നിയമം ബലാല്‍സംഗ കേസുകളില്‍ വിചാരണ രണ്ടുമാസത്തിനുള്ളിലും അപ്പീല്‍ നടപടികള്‍ ആറു മാസത്തിനകവും തീര്‍പ്പാക്കണമെന്നാണ് പറയുന്നത്. അതേസമയം പോക്സോ കേസുകളുടെ സമയപരിധി ഒരുവര്‍ഷമാണ്. എന്നാല്‍ ഇത്തരം കേസുകള്‍ക്കായി പ്രത്യേകമായി നിയുക്‌തമാകുന്ന കോടതികള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ രാജ്യത്ത് ഒരിടത്തും സമയപരിധിക്കുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയാറില്ല. ഈ പശ്‌ചാത്തലത്തിലാണ് കേന്ദ്ര നിയമനീതി മന്ത്രാലയം സ്‍ത്രീ സുരക്ഷാ മിഷന്‍ വഴി ഫാസ്‌റ്റ് ട്രാക്ക് കോടതികള്‍ സ്‌ഥാപിക്കാന്‍ ആരംഭിച്ചത്.

വര്‍ഷം 165 കേസുകള്‍ വീതം ഇത്തരം കോടതികള്‍ ഓരോന്നും വഴി തീര്‍പ്പാക്കണമെന്നാണ് പദ്ധതിയിലെ വ്യവസ്‌ഥ.

Read Also: സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE