ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; നാട്ടുകാരനെതിരെ കേസെടുത്ത് പോലീസ്

വധുവിന്റെ പരാതിയിൽ, തലമുട്ടിച്ച സുഭാഷിനെതിരെ (ലക്ഷ്‌മണൻ37) കൊല്ലങ്കോട് പോലീസാണ് കേസെടുത്തത്.

By Trainee Reporter, Malabar News
The incident where the couple's heads collided
Ajwa Travels

പാലക്കാട്: ജില്ലയിലെ പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായി ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വധുവിന്റെ പരാതിയിൽ, തലമുട്ടിച്ച സുഭാഷിനെതിരെ (ലക്ഷ്‌മണൻ37) കൊല്ലങ്കോട് പോലീസാണ് കേസെടുത്തത്. പല്ലശ്ശന തെക്കുംപുറത്ത് സച്ചിന്റെയും ഭാര്യയും കോഴിക്കോട് മുക്കം സ്വദേശിയുമായ സജ്‌ലയാണ് പരാതിക്കാരി.

ദേഹോപദ്രവം ഏൽപ്പിക്കൽ, സ്‌ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. സുഭാഷിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി നോട്ടീസ് നൽകി. നിയമോപദേശത്തെ തുടർന്ന് നോട്ടീസ് നൽകുകയായിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി. പല്ലശന സ്വദേശികളായ സച്ചിന്റെയും സജ്‌ലയുടെയും വിവാഹദിവസം ഉണ്ടായ വിചിത്രമായ ആചാരമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്.

വിവാഹശേഷം വധു, വരന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഇരുവരുടെയും തല തമ്മിൽ കൂട്ടിയിടിപ്പിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അപ്രതീക്ഷിതമായി തല തമ്മിൽ കൂട്ടിയിടിച്ചതിൽ വരനും വധുവും പകച്ചു നിൽക്കുന്നതും വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Most Read: ഫ്രാൻസിൽ കലാപം രൂക്ഷം; അഞ്ചാം ദിവസവും ജനം തെരുവിൽ- 1,300 ലേറെ പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE