ഗ്യാൻവാപിയിൽ കണ്ടെത്തിയത് വാട്ടർ ഫൗണ്ടൻ; മസ്‌ജിദ്‌ അധികൃതർ

By Syndicated , Malabar News
gyavapi-mosque
Ajwa Travels

ലഖ്​നൗ: ഗ്യാൻവാപി മസ്​ജിദ്​ പരിസരത്ത് ശിവലിംഗം കണ്ടെത്തിതായി പറയുന്നതു ശരിയല്ലെന്ന് മസ്‌ജിദ്​ അധികൃതർ. നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയി​ലെ വാട്ടർ ഫൗണ്ടനാണ്​ കണ്ടെത്തിയതെന്നും അധികൃതർ വ്യക്‌തമാക്കി.

പള്ളിയിൽ നടന്ന 135 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചപ്പോൾ ‘സുപ്രധാന തെളിവ്​’ കണ്ടെത്തിയതായി ഹിന്ദുവിഭാഗം അഭിഭാഷകൻ ഹരിശങ്കർ ജയിൻ കോടതിയെ അറിയിക്കുകയായിരുന്നു. പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയിൽ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ച്​ സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണ്​ പള്ളി സമുച്ചയം മുദ്രവെക്കാനുള്ള ആവശ്യം അംഗീകരിച്ച്​ കോടതി ഉത്തരവിട്ടത്.

അതേസമയം, രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്ത​ ഫൗണ്ടനാണ് കണ്ടെത്തിയതെന്നും രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണർ പോലുള്ള വലിയ ഫൗണ്ടന്​ അകത്താണ്​ കൊച്ചു ഫൗണ്ടൻ ഉള്ളത്​. ഇതു കണ്ടാണ്​ ശിവലിംഗമെന്ന്​ ആരോപിച്ചു പരാതിക്കാരൻ​ കോടതിയെ സമീപിച്ചതെന്നും ഗ്യാൻവാപി മസ്​ജിദിന്റെ സംരക്ഷണചുമതലയുള്ള അൻജുമൻ ഇൻതിസാമിയ      മസ്‍ജിദ് ജോ. സെക്രട്ടറി സയിൻ യാസീൻ ‘ദ ഹിന്ദു’വിനോട് ​പറഞ്ഞു.​

കോടതി ഇക്കാര്യത്തിൽ ഏകപക്ഷീയ നിലപാടാണ്​ കൈക്കൊണ്ടതെന്നും ഇതു വ്യക്‌തമാക്കി മേൽ​ക്കോടതിയെ സമീപിക്കുമെന്നും സയിൻ യാസീൻ പറഞ്ഞു.

Read also: ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചത്; നരേന്ദ്ര മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE