സജി ചെറിയാൻ രാജി വയ്‌ക്കുംവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം

By Staff Reporter, Malabar News
vd-satheesan
Ajwa Travels

തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ചെയ്‌ത മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. ഏകാധിപത്യ നിലപാടുകള്‍ക്ക് മുന്നില്‍ പ്രതിപക്ഷം കീഴടങ്ങില്ലെന്നും സജി ചെറിയാന്‍ രാജിവയ്‌ക്കും വരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്നും വിഡി സതീശന്‍ വ്യക്‌തമാക്കി.

സജി ചെറിയാന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അപമാനിച്ച സംഭവം അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. അതിന് മറുപടിയില്ലാതെ മുഖ്യമന്ത്രിയും സര്‍ക്കാരും സഭയില്‍ നിന്ന് ഒളിച്ചോടുന്ന കാഴ്‌ചയാണിന്ന് കണ്ടത്. മനപൂര്‍വമായി ഭരണകക്ഷി അംഗങ്ങള്‍ സീറ്റില്‍ നിന്നിറങ്ങി വന്ന് ബഹളമുണ്ടാക്കി, അവർ പ്രകോപനം സൃഷ്‌ടിച്ചു.

ചോദ്യോത്തര വേളയില്‍ മുദ്രാവാക്യം വിളിച്ചത് ആദ്യ സംഭവമല്ല. പക്ഷേ പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങാതിരുന്നിട്ടും സീറ്റിലിരുന്ന് മാത്രം മുദ്രാവാദ്യം വിളിച്ചപ്പോള്‍, സ്‌പീക്കർ എല്ലാം റദ്ദാക്കി. പൊതുസമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മറുപടിയില്ലെന്നത് ഇതിലൂടെ വ്യക്‌തമാണ്. മന്ത്രിയുടെ രാജിയില്‍ കവിഞ്ഞ ഒരു പരിഹാരവും ഇവിടെയില്ല. ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ നാടൊന്നാകെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Read Also: രാജ്യത്ത് ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE