മലപ്പുറം: അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ ഉർദു അടക്കമുള്ള ഭാഷകൾക്ക് നിർണായകമായ പങ്കുണ്ടെന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കോടേരി.
നേടിയ അറിവുകൾ ഫലപ്രദമായി വിനിമയം ചെയ്യണമെങ്കിൽ ഭാഷകളിൽ പ്രവീണ്യം നേടണമെന്നും ലോകത്തിനൊപ്പം സഞ്ചരിക്കാൻ നമ്മുടെ രാജ്യത്തിന് കഴിയണമെങ്കിൽ വൈവിധ്യങ്ങളായ ഭാഷകളിൽ വിനിമയം ചെയ്യാനുള്ള ശേഷി നേടണമെന്നും മുജീബ് അഭിപ്രായപ്പെട്ടു.
കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെയുടിഎ) മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കെയുടിഎ സംസ്‌ഥാന പ്രസിഡണ്ട് എം ഹുസൈൻ, ഉർദു സ്‌പെഷ്യൽ ഓഫീസർ എംകെ മുഹമ്മദ് സാലി, കൊണ്ടോട്ടി ഉപജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുട്ടി, കരിം കോയ തങ്ങൾ, കെ ഹസ്സൻ എന്നിവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ വച്ചുനടന്നു.
കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഉർദു പഠന വിഭാഗം ആരംഭിക്കാൻ പ്രയത്നിച്ച സെനറ്റംഗമായിരുന്ന ഉസ്‌മാൻ താമരത്തിനെയും ഉത്തരമേഖല ബെസ്‌റ്റ് എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർക്കുള്ള എപിജെ അബ്‌ദുൽ കലാം എമിനന്റ് അവാർഡ് ജേതാവ് കെയുടിഎ സംസ്‌ഥാന സെക്രട്ടറി എൻ സന്തോഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെയുടിഎ മുൻ സംസ്‌ഥാന ഭാരവാഹികളായ പി മൊയ്‌തീൻ കുട്ടി, കെ ഷൗക്കത്തലി, അബുബക്കർ ഹാജി, എം കുഞ്ഞിമൊയ്‌തീൻ കുട്ടി, കരിക്കുലം കമ്മിറ്റിയംഗം എൻ മൊയ്‌തീൻ കുട്ടി, മുൻ ഡയറ്റ് പ്രിൻസിപ്പാൾ പി മുഹമ്മദ് കുട്ടി, മലപ്പുറം ഗവ.കോളേജ് മുൻ ഉർദു വിഭാഗം തലവൻ ഡോ. പികെ.അബൂബക്കർ, എസ്‌സിഇആർടി മുൻ റിസർച്ച് ഓഫീസർ ഡോ.ഫൈസൽ മാവുള്ളത്തിൽ, എൻ ബീരാൻ കുട്ടി, കെയുടിഎ സംസ്‌ഥാന ട്രഷറർ ഡോ കെപി ഷംസുദ്ദീൻ തിരൂർക്കാട്, ടി എച്ച് കരീം എന്നിവർ പ്രസംഗിച്ചു.
കെയുടിഎ ജില്ലാ സെക്രട്ടറി ടിഎ റഷീദ് പന്തല്ലൂർ സ്വാഗതവും ട്രഷറർ എംപി.ഷൗക്കത്തലി നന്ദിയും പറഞ്ഞ ചടങ്ങിൽ കെയുടിഎ മലപ്പുറം ജില്ലാ പ്രസിഡണ്ട് എംപി അബ്‌ദുൽ സത്താറാണ് അധ്യക്ഷത വഹിച്ചത്.
Most Read: ട്വന്റി-20 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും ഉപദേശക സമിതിയിൽ