സംസ്‌ഥാനത്തെ തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി

By News Desk, Malabar News
Torture of a prisoner for life; Three officers will be relocated
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാനത്തെ തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. സെപ്റ്റംബർ 21 വരെയാണ് അവധി നീട്ടിയത്. ജയിലുകളിൽ കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്തത് കണക്കിലെടുത്താണ് ഉത്തരവ്.

നേരത്തെ കോവിഡ് പകരുന്നത് മുന്നിൽക്കണ്ട് കൊണ്ട് 65 വയസിന് മുകളിൽ പ്രായമുള്ള ഗുരുതര കുറ്റവാളികൾ അല്ലാത്തവരെ പരോൾ നൽകി വീടുകളിലേക്ക് അയച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിൽ കേന്ദ്രീകരിച്ചാണ് രോഗബാധ ഏറ്റവും കൂടുതൽ ഉണ്ടായത്. രോഗം പകരുന്നത് മുന്നിൽക്കണ്ട് സന്ദർശകർക്ക് അടക്കം കടുത്ത നിയന്ത്രണങ്ങൾ എല്ലാ ജയിലുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം വിയ്യൂര്‍ ജില്ലാ ജയിലിലെ 30 തടവുകാര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ച 29 പേരെ ജയിലിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി. ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെ; ജാവേദ് അക്‌തറിനെ പിന്തുണച്ച് എംവി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE