‘തിങ്കളാഴ്‌ച നിശ്‌ചയം’ റിലീസ് 29ന്; സ്‌ട്രീമിംഗ് സോണി ലൈവില്‍

By News Bureau, Malabar News
thinkalazhcha nishchayam MOVIE
Ajwa Travels

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘തിങ്കളാഴ്‌ച നിശ്‌ചയം’ ഈ മാസം 29ന് റിലീസ് ചെയ്യും. സോണി ലൈവിലൂടെയാണ് രണ്ട് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്‌ഥമാക്കിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

സെന്ന ഹെഗ്‌ഡെയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും സംവിധായകന്‍ സെന്ന ഹെഗ്‌ഡെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരവുമാണ് നേടിയത്.

movie

‘തികച്ചും സാധാരണമായ ജീവിത മുഹൂര്‍ത്തങ്ങളുടെ രസകരമായ ആവിഷ്‌കരണത്തിലൂടെ കുടുംബം എന്ന സാമൂഹിക സ്‌ഥാപനത്തിന്റെ ജനാധിപത്യ വൽകരണത്തിനും സ്‍ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തിനും വേണ്ടി ശക്‌തമായി വാദിക്കുന്ന ചിത്രം’ എന്നായിരുന്നു ‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തെ കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍.

കന്നഡയില ഹിറ്റ് നിര്‍മാതാക്കളായ പുഷ്‌കര്‍ ഫിലിംസ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണിത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒരു നാട്ടിന്‍പുറത്ത് വിവാഹ നിശ്‌ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്. കാഞ്ഞങ്ങാട്ടെ ഒരു വീട്ടില്‍ ഒരു വിവാഹ നിശ്‌ചയം നടത്തേണ്ടിവരുന്നു. തിങ്കളാഴ്‌ചയാണ് നിശ്‌ചയത്തിനുള്ള നല്ല ദിവസം. അതിന് രണ്ടു ദിവസം മുമ്പുള്ള കഥയാണ് സിനിമ പറയുന്നത്.

കാഞ്ഞങ്ങാട് മുതല്‍ പയ്യന്നൂര്‍ വരെയുള്ള പുതുമുഖങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

Most Read: മുഷ്‌താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു നയിക്കും, ശ്രീശാന്ത് പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE