ടോകിയോ: ജപ്പാന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. മിയാഗി പ്രവിശ്യയിൽ 60 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇതോടെ പ്രദേശത്തെ ആണവ നിലയങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ഷിൻകെൻസൻ ബുള്ളറ്റ് ട്രെയിനുകൾ ഉൾപെടെ പ്രാദേശിക റെയിൽവേ സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഫുകുഷിമ ആണവ നിലയം തകർത്ത വൻഭൂകമ്പത്തിന് 10 വർഷം കഴിഞ്ഞ് ഒരാഴ്‌ച പിന്നിട്ടപ്പോഴാണ് ഭൂകമ്പവും സുനാമി ഭീഷണിയും വീണ്ടും ജപ്പാനെ ഭീതിയിൽ ആഴ്‍ത്തുന്നത്.
Read also: അംബാനിക്ക് ബോംബ് ഭീഷണി; മന്‍സുഖ് ഹിരേന്‍ കൊലക്കേസും എൻഐഎക്ക്