കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ടു ഡോക്‌ടർമാർ മരിച്ചു; യാത്ര ഗൂഗിൾ മാപ്പ് നോക്കി

കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്‌മൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരെ രക്ഷപ്പെടുത്തി.

By Trainee Reporter, Malabar News
Car Falls Into River in Kochi
Ajwa Travels

കൊച്ചി: എറണാകുളത്ത് അഞ്ചംഗം മെഡിക്കൽ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു രണ്ടു പേർ മരിച്ചു (Car Falls Into River in Kochi). മരിച്ചവർ ഡോക്‌ടർമാരാണ്. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്‌മൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇന്നലെ അർധരാത്രി 12.30ഓടെയാണ് അപകടം.

എറണാകുളം ഗോതുരുത്ത് കടൽവാതുരുത്ത് പുഴയിലേക്കാണ് കാർ മറിഞ്ഞത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് സംഘം സഞ്ചരിച്ചതെന്നാണ് വിവരം. അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം തെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നു. മഴയുടെ ശക്‌തി കാരണം കാഴ്‌ച മറഞ്ഞാതാണ് അപകടതോത് കൂട്ടിയത്. ദിശതെറ്റി വന്ന വാഹനം പുഴയിൽ മറയുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയടക്കം മൂന്നുപേരെയാണ് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയത്. രണ്ടുപേരുടെ മൃതദേഹം പുഴയിൽ ഒഴുകി കിടക്കുന്ന അവസ്‌ഥയിലായിരുന്നു. കാറിന്റെ ഡോർ തുറന്ന നിലയിലായതിനാൽ നാട്ടുകാർക്കും ഫയർഫോഴ്‌സ് സംഘത്തിനും എളുപ്പത്തിൽ രക്ഷാപ്രവർത്തനം നടത്തി മൂന്ന് പേരെ രക്ഷിക്കാനായി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരുടെ നില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു. ഇന്നലെ കൊച്ചിയിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം ഇവർ കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു.

Most Read| രാജ്യത്ത് വാണിജ്യ പാചകവാതക വിലകൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE