അബുദാബി: ഓൺലൈനിൽ വ്യാജ പരസ്യവും പ്രൊമോഷനും നൽകുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ച് യുഎഇ പബ്ളിക് പ്രോസിക്യൂഷൻ. ഉപഭോക്‌താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഓൺലൈനിൽ വ്യാജ പരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ ആണ് കർശന നടപടി സ്വീകരിക്കുക.
ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ആളുകൾക്ക് 20,000 ദിർഹം (4.25 ലക്ഷം രൂപ) മുതൽ 5 ലക്ഷം ദിർഹം വരെ (ഒരു കോടിയിലേറെ രൂപ) പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ യുഎഇയിൽ അംഗീകൃതമല്ലാത്ത ചാനലിലൂടെ ധനവിനിമയ ഇടപാട് നടത്തുന്നവർക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകുമെന്ന് വ്യക്‌തമാക്കിയ പബ്ളിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി ബോധവൽക്കരണവും ആരംഭിച്ചു.
Read also: മുൻ ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഹരിചന്ദ് അന്തരിച്ചു